Thursday, July 10, 2025 10:08 am

കോതമംഗലത്തെ വീട്ടമ്മയുടെ അരുംകൊല ; പോലീസ് അന്വേഷണം ഊര്‍ജ്ജിതം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കോതമംഗലത്ത് വയോധികയെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തല്‍. ഉച്ച സമയത്ത് വീട്ടില്‍ ആളുണ്ടാവില്ലെന്ന് നേരത്തെ മനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളടക്കം ചിലര്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോൺ ടവര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍. ഇന്നലെ ഉച്ചക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലക്കടിച്ച് പൊട്ടിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 72 കാരിയായ സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. തലക്ക് അടിയേറ്റ് പൊട്ടിയിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ സാറാമ്മയെ വീടിന്‍റെ പരിസരത്ത് കണ്ടവരുണ്ട്. അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. മോഷണം തന്നെയാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പൊടി വിതറിയിട്ടുണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടുത്തുന്നതിന് ഉപകരണങ്ങൾ സൂക്ഷിച്ച മൂന്ന്...

മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു

0
കൊച്ചി : മാനേജരെ മർദിച്ച സംഭവത്തിൽ നടൻ ഉണ്ണിമുകുന്ദനെ ചോദ്യം ചെയ്തു....

അന്വേഷണം നടത്താതെ പീഡന കേസിൽ പ്രതിയാക്കി ; പൊതുപ്രവർത്തകന് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ...

0
കോഴിക്കോട്: അന്വേഷണം നടത്താതെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകന്...

നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്

0
തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്....