കൊച്ചി : പള്ളുരുത്തി സ്വദേശിയും കേന്ദ്രസേനയിലെ ഓഫീസറുമായിരുന്ന പ്രദീപ് കുമാറിൻ്റെ മകനുമായ ആദിത്യ കൃഷ്ണയുടെ ദുരൂഹ മരണത്തിൻ്റെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു. കുടുംബം ഉന്നയിച്ച സംശയങ്ങളോ ചൂണ്ടിക്കാട്ടിയ ദുരൂഹതകളോ പരിശോധിക്കാന്‍ കേസ് ഇതുവരെ അന്വേഷിച്ച ഉദ്യോഗസ്ഥരോ മേലധികാരികളോ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെങ്കിലും തങ്ങളുന്നയിച്ച ദുരൂഹതകള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
20 വയസു മാത്രം പ്രായമുള്ള ആദിത്യനെ 16 ഏപ്രിൽ 2020 ൽ പള്ളുരുത്തിയിലെ വീട്ടിൽ വൈകീട്ട് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ബിരിയാണി പാര്‍ട്ടിക്കായി കൂട്ടുകാര്‍ വീട്ടില്‍ നിന്നു നിര്‍ബന്ധിച്ചു വിളിച്ചിറക്കിക്കൊണ്ടുപോക്കുകയായിരുന്നു. മണിക്കുറുകള്‍ കഴിഞ്ഞപ്പോള്‍ മാതാപിതാക്കളെ തേടിയെത്തിയത് മരണവാര്‍ത്തയാണ്. അപകടവിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾക്കും നാട്ടുകാർക്കും ഇത് കേവലം ഒരു അപകട മരണമല്ല. അപകടത്തിന് പിന്നിൽ നിഗൂഢതയുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടായില്ല.
ആദിത്യന്റെ ശരീരത്തില്‍ ഹൃദയം ഒഴികെ വലതുവശത്തെ കിഡ്‌നി അടക്കം മാരകമായ ക്ഷതമേറ്റ് തകര്‍ന്ന നിലയിലായിരുന്നു. വളരെ വേഗത കുറച്ചായിരുന്നു അപകടസമയത്ത് ബൈക്ക് സഞ്ചരിച്ചതെന്നും റോഡില്‍ വാഹനം തെന്നി വീണതാണെന്നുമാണ് ഒരാളുടെ മൊഴി. വാഹന അപകടത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പെരുമാറ്റങ്ങളും മറുപടികളും സംശയം തോന്നിയ മാതാപിതാക്കള്‍ പോലീസിന് കൃത്യമായ അന്വേഷണത്തിനായ് പരാതി നൽകിയെങ്കിലും ആദിത്യത്തിൻ്റെയും കൂടെയുള്ളവരുടെയും മൊബൈൽ ഫോണുകളും വാഹനങ്ങളും ഹെൽമറ്റുകളും കസ്റ്റഡിയിൽ വക്കാതെ ആരോപണ വിധേയർക്ക് നൽകി തെളിവുകൾ നശിപ്പിക്കാൻ സാഹചര്യമൊരുക്കുകയായിരുന്നു.
ആലുവ റൂറൽ എസ്, പി.കാർത്തിക്ക് ഐ പി എസ് ആകട്ടെ ഇതിനെ വെറും റോഡപകടമാക്കി തീർക്കാൻ തിരക്ക് കൂട്ടുകയായിരുന്നെന്നും ലോക്കൽ പോലീസ് എന്തോ മറച്ചു വക്കാൻ ശ്രമിക്കുന്നതായി തോന്നിയെന്നും വീട്ടുകാർ ആരോപിക്കുന്നുണ്ട്. ആദിത്യനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു എന്ന് പറയപ്പെടുന്ന നീല സ്വിഫ്റ്റ് കാറിനെ കുറിച്ചോ അതില്‍ ഉണ്ടായിരുന്നവരെ കുറിച്ചോ പോലീസ് ഒരന്വേഷണവും നടത്തിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പുതുതായി തുടങ്ങുന്ന ക്രൈം ബ്രാഞ്ച് അന്വേഷത്തില്‍ നിന്ന് നീതിയുക്തമായ അന്വേഷണം ഉണ്ടാകുകയും സത്യം പുറത്ത് വരുക തന്നെ ചെയ്യുമെന്ന വിശ്വാസത്തിലാണ് ആദ്യത്യ കൃഷ്ണയുടെ മാതാപിതാക്കൾ.