Tuesday, July 8, 2025 5:13 pm

ടിപ്പർ ലോറി ഡ്രൈവർ സജിയുടെ മരണത്തിലെ ദുരൂഹത മാറുന്നില്ല

For full experience, Download our mobile application:
Get it on Google Play

കുറ്റിയാണി: തിരുവനന്തപുരം കുറ്റിയാണിയിലെ ടിപ്പർ ലോറി ഡ്രൈവർ സജിയുടെ മരണത്തിലെ ദുരൂഹത രണ്ട് വർഷമായിട്ടും മാറുന്നില്ല. വീടിന് സമീപത്തെ കുളത്തിലായിരുന്നു സജി മരിച്ചു കിടന്നത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു, അന്വേഷണം അയൽവാസിയായ ഒരു ബന്ധുവിലേക്കെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.മൃതദേഹം കിടന്ന കുളത്തിന് അമ്പത് മീററർ അകലെ മാറിയാണ് സജിയുടെ വീട്. ഈ വീട്ടിൽ നിന്നും നോക്കിയാൽ സജി മരിച്ചുകിടന്ന കുളം കാണം. കുന്നിടിച്ച പ്രദേശത്ത് സജിയും അയൽവാസികളും കൃഷി ചെയ്യുന്നുണ്ട്. കൃഷി ആവശ്യത്തിനായാണ് ഈ കുളം കുഴിച്ചത്. കൃഷി സ്ഥലത്തിന് സമീപം മൂന്നു സെൻറ സ്ഥലം സജി വാങ്ങി ഒരു ഷെഡ് കെട്ടിയിട്ടിരുന്നു. മരണം നടക്കുന്ന ദിവസം ഒന്നരയോടെ ഈ ഷെഡിലേക്ക് ഇറങ്ങി വന്നതാണ് സജി. നാലു മണിക്ക് ഭാര്യ ഷെഡിൽ വന്നു നോക്കിയെങ്കിലും സജിയെ കാണ്ടില്ല.

റേഡിയോ അപ്പോഴും ഓണാക്കി വച്ചിരുന്നു. ഈ സ്ഥലത്ത് കൃഷി ചെയ്തിരുന്ന അയൽവാസിയായ ഒരാള്‍ ഇവിടെ നിന്നും ഇറങ്ങി പോകുന്നത് സജിയുടെ ഭാര്യ കണ്ടിരുന്നു. മറ്റെവിടെങ്കിലും പോയതാകുമെന്ന് കരുതി ഭാര്യ തിരികെ വീട്ടിലേക്ക് പോയി. രാത്രിയും കാണാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കുളത്തിൽ മൃതദേഹം കാണ്ടെത്തുന്നത്. ഹൃദയാഘാതമെന്നാണ് ആദ്യം ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിലുണ്ടായ ബലപ്രയോഗമാണ് മരണകാരണമെന്ന് വ്യക്തമായത്.

സജിയുടെ ശരീരത്തിനുള്ളിൽ വെള്ളമെത്തിയിട്ടില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നാണ് നിഗമനം. അയൽവാസികളറിയാതെ മറ്റാരും കടന്നുവരാൻ സാധ്യതയില്ലാത്ത സ്ഥലത്ത് വച്ച് ബലിഷ്ഠനായ സജിയെ അങ്ങനെ പെട്ടന്നാർക്കും കീഴ്പ്പെടുത്താനും കഴിയില്ല. പിന്നിൽ നിന്നും കഴുത്തുമുറുക്കിയാരോ കുളത്തിൽ തള്ളിയെന്നാണ് സംശയം. കേസിന്‍റെ തുടക്കം മുതൽ അയൽവാസിയെയായിരുന്നു ബന്ധുക്കള്‍ക്ക് സംശയം. സജി ഭൂമിവാങ്ങിയതിലും തർക്കമുണ്ടായിരുന്നു. രണ്ടു വ‍ർഷമായി വട്ടപ്പാറ പോലീസും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമെല്ലാം ഇരുട്ടിൽതപ്പുകയാണ്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള...

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ

0
കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ...

സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം : നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച്...