റാന്നി: പെരുനാട് ഗ്രാമപഞ്ചായത്തിനെ തരിശു രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “നാടാകെ കൃഷിയിലേക്ക്” എന്ന ക്യാമ്പയിന് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ആദ്യപടിയായി “ഓണത്തിന് ഒരു ഏത്തക്കുല” എന്ന ആദ്യഘട്ട ക്യാമ്പയിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ചുരുങ്ങിയത് 5 വാഴവിത്തെങ്കിലും കൃഷിയിറക്കി അടുത്ത ഓണത്തിന് പഞ്ചായത്തിനെ ഓണക്കുല ഉൽപാദനത്തിൽ സ്വയം പര്യാപ്തതിയിൽ എത്തിക്കലാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ മാടമൺ, കക്കാട്, മമ്പാറ വാർഡുകളുടെ ആദ്യഘട്ട ക്യാമ്പയിൻ ആരംഭിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ അരുൺ, അജിത റാണി, കൃഷി ഓഫീസർ ടി.എസ് ശ്രീതി, കൃഷി അസിസ്റ്റൻ്റ് എൻ ജിജി, കർമ്മ സേന പ്രസിഡൻറ് സതീശൻ, എം എൻ അർ ഇ ജി എസ് എ ഇ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.