ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞതവണ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം തമിഴ്‌നടന്‍ ധനുഷും ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയിയുമാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. കങ്കണ റണാവത്ത് ആയിരുന്നു മികച്ച നടി. മികച്ച സിനിമ, ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ അവസാന ഘട്ടം വരെ ജൂറിക്കിടയിൽ തർക്കം നിലനിന്നിരുന്നു. താനാജി, സുററയ് പോട്രൂ എന്നീ സിനിമകൾ അവസാന പട്ടികയിൽ ഉണ്ടെന്നാണ് സൂചന.തമിഴ് ചിത്രം സുററയ് പൊട്ര് ലെ പ്രകടനത്തിനു അപർണ ബാലമുരളി മികച്ച നടിയായും,അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മികച്ച നാടനായും അവസാന പട്ടികയിൽ ഉണ്ട് എന്നാണ് സൂചന.
മലയാള ചിത്രം മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്. മികച്ച മലയാള ചിത്രം മായി അയ്യപ്പനും കോശിയും തെരഞ്ഞെടുത്തതായാണ് മറ്റൊരു സൂചന.