കല്‍പ്പറ്റ : വയനാടന്‍ കാടുകളില്‍ കഴുകന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി പഠന റിപ്പോര്‍ട്ട്. വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വന മേഖലകളില്‍ നടത്തിയ സര്‍വ്വെയിലാണ് കഴുകന്‍മാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ടുള്ളത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വനംവകുപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
ചുട്ടി, കാതില, ഇന്ത്യന്‍ എന്നീ ഇനങ്ങളില്‍പെട്ടതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 121 കഴുകന്‍മാര്‍. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 30, 31 തീയ്യതികളിലായിരുന്നു വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ കര്‍ണാടക, തമിഴ്നാട് വനംവകുപ്പുകളുടെ സഹകരണത്തോടെ കഴുകന്മാരുടെ കണക്കെടുപ്പ് നടന്നത്. മുത്തങ്ങ വന്യജീവി സങ്കേതം, സൗത്ത്, നോര്‍ത്ത് വനം ഡിവിഷനുകള്‍ എന്നിവക്ക് കീഴിലെ വനമേഖലകളില്‍ പതിനെട്ട് ക്യാമ്പുകളായി തിരിഞ്ഞായിരുന്നു നിരീക്ഷണം. ഓരോ ക്യാമ്പിലും നാല് നിരീക്ഷണ സെഷനുകളുണ്ടായിരുന്നു. എല്ലാ ക്യാമ്പുകള്‍ക്ക് കീഴിലും കഴുകന്‍മാരെ കണ്ടെത്തിയെന്നതും ഇത്തവണത്തെ സര്‍വെയുടെ പ്രത്യേകതയാണ്. വയനാട് വന്യജീവി സങ്കതത്തില്‍ ഉള്‍പ്പെട്ട ദൊഡ്ഡക്കുളശിയിലാണ് ഏറ്റവും കൂടുതല്‍ കഴുകന്മാരെ കണ്ടെത്തിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.