Monday, May 5, 2025 10:46 am

സംസ്ഥാനത്ത്​ ആനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട്. ഏ​പ്രി​ൽ 10 മു​ത​ൽ ​മേയ് 25 വ​രെ വ​യ​നാ​ട്ടി​ലെ കാ​ടു​ക​ളി​ൽ ന​ട​ന്ന ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലെ​യും മേയ് 17 മു​ത​ൽ 19 വ​രെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ലു​മാ​ണ്​ എ​ണ്ണം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ 10 മു​ത​ൽ മേയ് 15 വ​രെ വ​യ​നാ​ട്ടി​ൽ 297 സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ച്ചാ​ണ് ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത​ത്. 84 ക​ടു​വ​ക​ളെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. 29 ആ​ൺ ക​ടു​വ​ക​ളെ​യും 47 പെ​ൺ​ക​ടു​വ​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 2018 ൽ ​ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ 120 ആ​യി​രു​ന്നു ക​ടു​വ​ക​ളു​ടെ എ​ണ്ണം. വ​യ​നാ​ട്ടി​ൽ ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തി​നാ​ൽ ക​ണ​ക്കി​ൽ മാ​റ്റം വ​രു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

മെ​യി​ൽ ബ്ലോ​ക്ക് കൗ​ണ്ട് രീ​തി​യി​ൽ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ 1,920 കാ​ട്ടാ​ന​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഡ​ങ് കൗ​ണ്ട് (ആ​ന​പ്പി​ണ്ഡ​ത്തി​ന്റെ ക​ണ​ക്കെ​ടു​പ്പി​ൽ) രീ​തി​യി​ലൂ​ടെ 2,386 ആ​ന​ക​ളെ​യും ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ ആ​ന​ക​ളു​ടെ എ​ണ്ണം 1920നും 2386​നും ഇ​ട​യി​ലു​ള്ള സം​ഖ്യ ആ​യി​രി​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. 2017ൽ ​ക​ണ​ക്കെ​ടു​ത്ത​പ്പോ​ൾ ബ്ലോ​ക്ക് കൗ​ണ്ട് രീ​തി​യി​ൽ 3,322 ആ​ന​ക​ളും ഡ​ങ് കൗ​ണ്ടി​ങ്ങി​ൽ 5,706 കാ​ട്ടാ​ന​ക​ളെ​യു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ആ​ന​ക​ൾ ക​ർ​ണാ​ട​ക​യി​ൽ എ​ത്താ​നു​ള്ള സാ​ധ്യ​ത വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ വർ​ദ്ധന

0
കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് അൽപം...

മങ്ങാരം ഗ്രാമീണ വായനശാല ജി. വി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം പരിപാടി നടത്തി

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാല ജി. വി ബാലവേദിയുടെ ആഭിമുഖ്യത്തിൽ...

യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

0
വാഷിങ്ടൺ: യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച...

ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

0
തൃശൂർ : കെടിഡിസിയിൽ അസി. മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ...