കോന്നി : രാജ്യത്ത് ഏറ്റവും കൂടുതൽ വൃദ്ധ സദനങ്ങൾ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാന്ത്വം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം എന്ന് പറയുന്നത് മലയാളിയെ സംബന്ധിച്ച് സാർവ്വത്രികമാണ്. അത്തരം ആളുകളെ ചേർത്ത് പിടിക്കാൻ ഉള്ള സംവിധാനം കേരളത്തിൽ ഉണ്ട്. സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞ ദിവസമാണ് ഇന്ന്. കേരളം വലിയ തരത്തിൽ മുന്നേറുകയാണ്. കേരളത്തിലെ സാമ്പത്തിക സാമൂഹിക മേഖലയിൽ വലിയ മാറ്റം ഉണ്ടായി.
പത്ത് വർഷം മുൻപ് സാന്ത്വന പരിചരണം ഒറ്റപെട്ടു നടക്കുന്ന കാര്യമായിരുന്നു. എന്നാൽ ഇന്ന് അത് അത്യാവശ്യമുള്ള കാര്യമായി മാറി. ഈ ചിന്തയാണ് ഇത്തരം പ്രസ്ഥാനങ്ങൾ ഉദയം ചെയ്യാൻ കാരണം. നമ്മുടെ സമൂഹത്തിൽ ഒറ്റപെട്ടുപോയവരെ ആണ് നാം ചേർത്ത് പിടിക്കേണ്ടത്. കിടപ്പ് രോഗികൾ അടക്കമുള്ളവരെ നമ്മൾ ശുശ്രുഷിച്ചു പരിപാലിക്കുക എന്നതാണ് ലക്ഷ്യം. ലക്ഷ കണക്കിന് ഭവന രഹിതർ കേരളത്തിൽ ഉണ്ട്. ഇവരെ നാം ചേർത്ത് പിടിക്കേണ്ടതുണ്ട്. കേരളം എന്നാൽ ഏറ്റവും വലിയ മാനവികത ഉയർത്തുന്ന സംസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ അധ്യക്ഷത വഹിച്ചു.
കലാ സന്ധ്യ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ റ്റി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ചാരിറ്റി മുൻ നിർത്തി ലണ്ടനിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്ത് എത്തിയ മാധ്യമ പ്രവർത്തകൻ രാജേഷ് കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. മികച്ച പാലിയേറ്റിവ് സോണൽ കമ്മറ്റിയെ തിരുവിതാംകൂർ ദേവസ്വബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപനും സ്നേഹാലയത്തിലെ ആരോഗ്യ പ്രവർത്തകരെ ജില്ലാ കലക്റ്റർ ദിവ്യ എസ് അയ്യരും മികച്ച പാലിയേറ്റിവ് വാളണ്ടിയറെ പി ആർ പി സി രക്ഷാധികാരി കെ പി ഉദയഭാനുവും ആദരിച്ചു.
ചലച്ചിത്ര താരം നിഖില വിമൽ ജില്ലാ പോലീസ് ചീഫ് വി അജിത് തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു. മുൻ എം എൽ എ രാജു എബ്രഹാം, സൊസൈറ്റി പ്രസിഡണ്ട് ശ്യാം ലാൽ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, എസ് എൻ ഡി പി പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നവനീത് എൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, സംഘാടക സമിതി കൺവീനർ ജി ബിനുകുമാർ, സൊസൈറ്റി സെക്രട്ടറി കെ ശശികുമാർ, സി കെ സുരേഷ്, രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033