Monday, July 7, 2025 5:54 am

ഇന്ത്യാ മുന്നണിയുടെ തേരോട്ടവും യുഡിഎഫ്ന്റെ വിജയവും ആഘോഷമാക്കി ഒഐസിസി

For full experience, Download our mobile application:
Get it on Google Play

മനാമ : ഇന്ത്യാ മുന്നണി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ അഭിമാനകരമായ വിജയവും കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിലും ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിജയാഘോഷം നടത്തി. കേന്ദ്ര – കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ ജനങ്ങളുടെ അസഹിഷ്ണുത വോട്ടായി മാറി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇന്ത്യാ മുന്നണി എന്ന ആശയം പ്രാവർത്തികമാക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഐതിഹാസികമായ പ്രവർത്തനങ്ങൾ ആണ് ഇന്ത്യാ മുന്നണിക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. ഭാരത് ജോഡോ യാത്ര നടത്തി രാജ്യത്തെ ജനങ്ങളെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും രാജ്യത്തെ കോടി കണക്കിന് സാധാരണക്കരുടെ പ്രശ്നം പരിഹരിക്കുവാനും അവരെ ചേർത്ത് നിർത്തുവാനും രാഹുൽ ഗാന്ധി എന്ന നേതാവ് കൊണ്ട മഞ്ഞും മഴയും വെയിലും ആണ് ഇന്ത്യാ മുന്നണിയുടെ കരുത്ത് എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു.
ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം നടുവണ്ണൂർ, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, ചെമ്പൻ ജലാൽ,സുമേഷ് ആനേരി, ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ജെയിംസ് കുര്യൻ, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, ഒഐസിസി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, വിനോദ് ദാനിയേൽ, ജോണി താരമരശേരി, ജോയ് ചുനക്കര, ജോൺസൻ കല്ലുവിളയിൽ, ദാനിയേൽ തണ്ണിതോട്,അലക്സ്‌ മഠത്തിൽ, ജാലിസ് കെ. കെ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി, സിജു പുന്നവേലി, മോഹൻ കുമാർ നൂറനാട്, സന്തോഷ്‌ കുമാർ, ഷാജി പൊഴിയൂർ, ശ്രീജിത്ത്‌ പാനായി, ബൈജു ചെന്നിത്തല, നിജിൽ രമേശ്‌, സത്യൻ പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു. ഒഐസിസി യുടെ വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികളും വനിതാ വിഭാഗം നേതാക്കളും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ നാട്ടിൽ പോയ അംഗങ്ങളെ യോഗത്തിൽ അനുമോദിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ....

കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

0
കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം...

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന്

0
കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ...