Monday, May 12, 2025 3:29 am

സംഘാടകസമിതി രൂപീകരിച്ചു ; 29 -ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക സമിതിയിൽ 501 അംഗങ്ങളാണുള്ളത്. ഇത്തവണത്തെ ചലച്ചിത്രമേളയിൽ സർക്കാർ നയത്തിന്റെ ഭാഗമായി മറ്റു പാക്കേജുകളോടൊപ്പം വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജും ഉൾപ്പെടുത്തും. ഇരുപത്തിയൊൻപതാമത് ഐ എഫ് എഫ് കെ യുടെ ലോഗോ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ ഉൾപ്പെടെ നിരവധിപേർ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്തു.കമ്മിറ്റിയിൽ പങ്കെടുത്തവർ പലവിധ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. മുൻ വർഷത്തെ പോലെ ഡെലിഗേറ്റുകൾക്ക് റിസർവേഷൻ സൗകര്യമുണ്ടായിരിക്കും. ആകെ സീറ്റിന്റെ 60 ശതമാനമാകും റിസർവ്ഡ് പാസുകൾ. പതിനഞ്ച് വേദികളിലായി 180 സിനിമകളാണ് ഇത്തവണത്തെ മേളയുടെ ഹൈലൈറ്റ്.

മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റ്. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ചീഫ് കോഡിനേറ്ററായും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ കോർഡിനേറ്ററായുമുള്ള സംഘാടകസമിതിക്കാണ് രൂപം കൊടുത്തത്. ഫെസ്റ്റിവൽ ക്യൂറേറ്ററായി ഗോൾഡ സെല്ലത്തെ ചുമതലപ്പെടുത്തി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയിയാണ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗം സാംസ്കാരിക മുഖ്യമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേളയിൽ 4 വനിതാ സംവിധായകരുടെയും എട്ട് നവാഗത സംവിധായകരുടെയും ചിത്രങ്ങളുള്ളത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. 29 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ 20 മുതൽ ആരംഭിക്കും. വിദ്യാർഥികൾക്ക്‌ ജിഎസ്‌ടി ഉൾപ്പെടെ 590രൂപയും പൊതുവിഭാഗത്തിന്‌ ജിഎസ്‌ടി ഉൾപ്പെടെ 1180 രൂപയുമാണ്‌. 15 തിയേറ്ററുകളിലാണ്‌ ഇത്തവണയും പ്രദർശനം. ഭിന്നശേഷിക്കാർക്ക്‌ തിയേറ്ററിൽ പ്രവേശിക്കുന്നതിനായി റാമ്പ്‌, വീൽചെയർ സൗകര്യം ഒരുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...