Thursday, May 8, 2025 7:22 am

ലോകകപ്പ് വേദിയിൽ പലസ്തീൻ പതാക ; 4 പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെയാണ് ചിലർ പലസ്തീൻ പതാകയുമായി എത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരുന്നു. പ്രതികളെ പിന്നീട് വിട്ടയച്ചതായി പോലീസ് അറിയിച്ചു. സ്റ്റേഡിയത്തിലെ ജി1, എച്ച്1 ബ്ലോക്കുകൾക്കിടയിലാണ് സംഭവം ഉണ്ടായത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ ചിലർ പലസ്തീൻ പതാക ഉയർത്തികാണിക്കുകയായിരുന്നു.

ഭീകര സംഘടനയായ ഹമാസ് ഭരിക്കുന്ന പലസ്തീൻ എൻക്ലേവായ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരായ പ്രതിഷേധ സൂചകമായാണ് ഇത് പ്രദർശിപ്പിച്ചത്. നാല് പേരെയും ചോദ്യം ചെയ്ത ശേഷം അർദ്ധരാത്രിയോടെ വിട്ടയച്ചു. ബല്ലി, എക്ബൽപൂർ, കാരയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ളവരാണ് പ്രതികൾ. സംഭവത്തിൽ ഈഡൻ ഗാർഡൻസിൽ വിന്യസിച്ചിരുന്ന കൊൽക്കത്ത പോലീസിനെ വിമർശിച്ച് ബിജെപി നേതാവ് ശിശിർ ബജോറിയ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ തടയേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു

0
ദില്ലി : ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി...

ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് നായകൻ രോഹിത് ശർമ

0
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് നായകൻ രോഹിത് ശർമ....

ഓപ്പറേഷൻ സിന്ദൂർ ; ഇന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേരും

0
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്...

ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടു എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ; രൂക്ഷവിമർശനം

0
ഇസ്ലാമാബാദ് : ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടു എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...