കൊച്ചി: സൈബര്‍ സഖാക്കള്‍ കൊലപാതക രാഷ്ട്രീയം പരസ്യ ചര്‍ച്ചയാക്കുന്നത് കണ്ണൂരില്‍ സിപിഎമ്മിന് തലവേദനയാകുന്നു. കണ്ണൂരിലെ ജയരാജപ്പോര് തുടരുമ്പോള്‍ തന്നെയാണ് സൈബര്‍ സഖാക്കളുടെ തമ്മിലടിയും രൂക്ഷമാകുന്നത്. ഷുഹൈബ് വധത്തിന്റെ ഉള്ളുകള്ളികള്‍ കൂടി ഈ സൈബര്‍പ്പോരില്‍ പുറത്ത് വന്നതോടെയാണ് സിപിഎം പ്രതിരോധത്തിലായത്. സിപിഎമ്മിനെ കുഴപ്പത്തിലാക്കി നിർണായ വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിലൂടെ നടത്തിയത്.പാർട്ടിക്കു വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ഡിവൈഎഫ്ഐ നേതാക്കളും പിന്നീട് സിപിഎമ്മും രംഗത്തെത്തുകയായിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം തന്നെ ഈ വിഷയത്തിലുള്ള പാര്‍ട്ടിയുടെ ശ്രദ്ധാപൂര്‍വമായ നീക്കമാണ്. മട്ടന്നൂര്‍ ഷുഹൈബ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്നും ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണെന്നാണ് ആകാശിനെ പൂര്‍ണമായി തള്ളിപ്പറഞ്ഞ് ജയരാജന്‍ പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധത്തിന്റെ ഉള്ളുകളികള്‍ വെളിയില്‍ വരുന്നത് സിപിഎമ്മിന് രുചിക്കുന്ന കാര്യമല്ല. ഇത് മനസിലാക്കിയാണ് പി.ജയരാജനുമായി എന്നും അടുത്ത് നിന്ന ആകാശ് തില്ലങ്കേരി കേസുമായി ബന്ധപ്പെട്ട് മനപൂര്‍വ പ്രതികരണങ്ങള്‍ നടത്തിയത്. തില്ലങ്കേരി കേസില്‍ മാപ്പ് സാക്ഷിയാകാന്‍ ശ്രമിക്കുന്നുവെന്നും സിപിഎം നേതൃത്തിനു സംശയവുമുണ്ട്.
”എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വെയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും” ആകാശ് തുറന്നടിക്കുന്നു. പല കാര്യങ്ങളിലും കുഴിയിൽ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ആകാശിനെതിരെ രംഗത്ത് വന്നത്.
ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ് ബുക്കിലൂടെ തമ്മിലടിക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഷാജർ, ആകാശിന് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടർന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂർവ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതാണ് പിന്നീട് പുകഞ്ഞു കത്തിയത്.
ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമർശവും ഇതോടൊപ്പം ചര്‍ച്ചയായി. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചിട്ട് ഉമ്മ വെച്ച് വിടണമായിരുന്നോയെന്നാണ് ജിജോ തില്ലങ്കേരിയുടെ എഫ്ബി കമന്റായി കുറിച്ചത്. ഇതോടെയാണ് സിപിഎം ജില്ലാ നേതൃത്വവും രംഗത്ത് വന്നത്. പതിവ് പടി ഇപ്പോള്‍ ആകാശിനെതിരെ പോലീസ് കേസുകളുമായി നീങ്ങുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയെ പോലീസ് ചോദ്യം ചെയ്യും. ഈ പരാതിയില്‍ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവർക്കെതിരെയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തിരിക്കുന്നത്.
ഫേസ്‌ബുക്കിൽ തന്നെ അവഹേളിച്ചുവെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ പരാതിയിലും ആകാശ് തില്ലങ്കേരിക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതെല്ലാം ആകാശിന്നെതിരെയുള്ള സിപിഎമ്മിന്റെ ആയുധങ്ങളാകും. ജയരാജപ്പോരില്‍ കണ്ണൂരില്‍ പതറിപ്പോയ സിപിഎം സൈബര്‍ സഖാക്കളുടെ പോര് എങ്ങനെയും ഒതുക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. വെളിയില്‍ വരുന്നത് ഷുഹൈബ് വധത്തിന്റെ ഉള്ളുകള്ളികളായതിനാല്‍ സിപിഎമ്മിന് കയ്യും കെട്ടി നോക്കിയിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033