തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് സി പി എം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തില്‍ പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടുവെച്ചത്.
ആരോപണങ്ങള്‍ക്ക് വഴിവെക്കാത്ത വിധത്തിലുള്ള ജാഗരൂകമായ ഇടപെടലുകളായിരിക്കണം ഉണ്ടാവേണ്ടത്. ഇതിനാവശ്യമായ മുന്‍കരുതലെടുക്കണം. കൃത്യമായ കൂടിയാലോചനകളിലൂടെ മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ. സംശയം ജനിപ്പിക്കുന്ന വ്യക്തികളെ ഓഫീസില്‍ നിന്ന് അകറ്റി നിര്‍ത്തണം. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടികള്‍ അനിവാര്യമാണെന്നും യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശിച്ചു.