Tuesday, July 8, 2025 4:54 am

ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവർക്കും റിപ്പോർട്ട് പുറത്തു വന്നാൽ ഭീഷണിയുണ്ടെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവർക്കും ഈ റിപ്പോർട്ട് പുറത്തു വന്നാൽ ഭീഷണിയുണ്ടെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ. ആരോപണ വിധേയരുടെ ഭാഗം കമ്മറ്റിയടക്കം ആരും കേട്ടിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടി സർക്കാർ സ്വീകരിച്ചുവെന്ന് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപെടുന്നവർ ഇതുവരെയും അന്വേഷിച്ചിട്ടില്ലെന്നും ഹർജിക്കാരനായ നിർമ്മാതാവ് സജിമോൻ പാറയിൽ ചൂണ്ടിക്കാട്ടി. പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്നവരിൽ പലരുടേയും ആവശ്യം ടിആർപി റേറ്റിംഗ് മാത്രമാണ്. റിപ്പോർട്ട് നടപ്പാക്കിയോ ഇല്ലയോ എന്ന് ഈ കൂട്ടർക്ക് വിഷയമല്ല. റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ നടപ്പാക്കിക്കഴിഞ്ഞതാണ്. വിഴുപ്പലക്കൽ മാത്രമാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചവരുടെ ഉദ്ദേശം. ഹേമ കമ്മിറ്റി റിപോർട്ടിൽ ഒരു പൊതു താൽപര്യവുമില്ല. 2020 ഓക്ടോബറിൽ വിവരാവകാശ കമ്മിഷൻ തന്നെ റിപ്പോർട്ട് പുറത്തുവിടാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. സ്വകാര്യതയെ ബാധിക്കുന്നവ ഒഴിവാക്കാമെന്ന് വിവരാവകാശ നിയമത്തിലുണ്ട്. ആരോപണ വിധേയരുടെ ഭാഗം കമ്മീഷനോ മാറ്റാരുമോ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ നേരത്തെ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയായിരുന്നു കഴിഞ്ഞ മാസം 24 ന് ഹൈക്കോടതിയുടെ ഇടപെടല്‍. തന്‍റേതടക്കം സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോന്‍റെ ഹര്‍ജി. എന്നാല്‍ തെരഞ്ഞെടുത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യ വിവരങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...