പത്തനംതിട്ട : ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിജിയുടേയും ദർശനങ്ങൾ ഇന്നത്തെ സാമൂഹ്യ ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മാനവരാശിയുടെ ആശ്രയം എന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രസ്താവിച്ചു. ശിവഗിരിയിലെ ഗുരുദേവ-ഗാന്ധിജി സംഗമത്തിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ശ്രീനാരായണ ഗുരുവും-മഹാത്മാ ഗാന്ധിജിയും എന്ന സെമിനാർ പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനിമോൾ. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ യോഗത്തിൽ ആദരിച്ചു. ഡി.സി.സി. പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ സന്ദേശം നൽകി.
കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി.യോഗം കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ പി.കെ.മോഹൻരാജ്, പ്രബന്ധ അവതരണം നടത്തി. മാലത്ത് സരളാദേവി എക്സ് എം.എൽ.എ., അഡ്വ. എ.സുരേഷ് കുമാർ, ശാമുവേൽ കിഴക്കുപുറം, രഘുനാഥ് കുളനട, ബിനു എസ് ചക്കാലയിൽ, രജനി പ്രദീപ്, എലിസബത്ത് അബു, ജറി മാത്യു സാം, പ്രൊഫ. ജി.ജോൺ, ജോസ് പനച്ചക്കൽ, സോമൻ ജോർജ്ജ്, അഫ്സൽ എസ്, പ്രദീപ് കുളങ്ങര, ജോർജ്ജ് വർഗീസ്, വർഗീസ് പൂവൻ പാറ, പി.റ്റി.രാജു, പ്രകാശ് പേരങ്ങാട്, അഡ്വ. ഷെറിൻ എം.തോമസ്, അജിത് പ്രസാദ് തലയാർ, ഉഷാ തോമസ്, വിജയലക്ഷമി ഉണ്ണിത്താൻ, വി.ആർ.റോയി, സജിനി മോഹൻ, ജോയി കൊച്ചുതുണ്ടിൽ, സ്മിതാ ദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.