പത്തനംതിട്ട : രാജ്യത്തിന് മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണ സമ്പ്രദായം പിണറായി സര്‍ക്കാര്‍ തകര്‍ത്ത് ഇല്ലാതാക്കിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പൊതുവിതരണ സംവിധാനത്തിലെ തകര്‍ച്ചയ്‌ക്കെതിരെ കെ.പി.സിസി ആഹ്വാനം അനുസരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വെട്ടിപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യസാധനങ്ങളുടെ വിലവര്‍ധന മൂലം കേരളത്തിലെ സാധാരണ ജനങ്ങള്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ കീഴിലുള്ള പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പാടെ അവതാളത്തിലായിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
പത്തനംതിട്ട വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കോട്ടയ്ക്കാട്, കെ. ജാസിംകുട്ടി, സിന്ധു അനില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം, പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാസര്‍ തോണ്ടമണ്ണില്‍, സജി അലക്സാണ്ടര്‍, അബ്ദുള്‍കലാം ആസാദ്, അജിത്ത് മണ്ണില്‍, നഹാസ് പത്തനംതിട്ട, എസ്. അഫ്സല്‍, സജി .കെ സൈമണ്‍, ഷാജിമോന്‍ അഷറഫ് അപ്പാക്കുട്ടി, ജോസ് കൊടുന്തറ, എം.എ. സിദ്ദിഖ്, സജിനി മോഹന്‍, അബ്ദുള്‍ ഷുക്കൂര്‍, സി.കെ. അശോക് കുമാര്‍, എം.വി. സുബൈര്‍, എസ്. ഫാത്തിമ, വി.പി. അനില്‍, ഷെരീഫ് അത്തിമൂട്ടില്‍, അജ്മല്‍ അലി എന്നിവര്‍ പ്രസംഗിച്ചു.