ഇടുക്കി: തൊഴിലാളികളുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീണ് അപകടം . തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ആമയാര്‍ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഇടുക്കിയിലെ ആമയാറിലാണ് സംഭവം. ഇന്ന് 12 മണിയോടുകൂടിയായിരുന്നു അപകടം.
ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്താണ് മരം വീണത്. അപകടത്തില്‍ മറ്റ് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.