കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന വിവാദത്തിൽ വീണ്ടും മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. ഏകീകൃത കുർബാന നടപ്പാക്കാത്തതിൽ മാർപാപ്പ വേദനിക്കുന്നുവെന്നും ആൾത്താരയിൽ ഐക്യമില്ലാതെ സഭയിൽ ഐക്യമുണ്ടാവില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഏതെങ്കിലും കാരണത്താൽ ഇത് നടപ്പാകുന്നില്ലെങ്കിൽ ഞായറാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഏകീകൃത കുർബാന നടപ്പാക്കാതെ മാർപാപ്പയ്ക്കു കീഴിൽ സ്വതന്ത്ര സഭയായി പ്രവർത്തിക്കാമെന്നത് വ്യാജപ്രചരണമാണെന്നും ഒരാൾ പോലും സഭ കൂട്ടായ്മയിൽ നിന്ന് പുറത്തു പോകരുത് എന്നാണ് ആഗ്രഹമെന്നും പറഞ്ഞ അദ്ദേഹം ആരും അനുസരണക്കേട് കാട്ടരുതെന്നും ആവശ്യപ്പെടുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.