തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ടിൽ രുചിയുടെ പൊടി പാറിക്കുന്ന ഗുരുവായൂർ പപ്പടത്തിന്റെ നിർമ്മാണം വിലക്കയറ്റത്തെ തുടർന്ന് തകർച്ചയിൽ. പ്രധാന ചേരുവയായ ഉഴുന്നുമാവിന് ഒരു വർഷത്തിൽ കൂടിയത് അമ്പത് രൂപ. പപ്പടക്കാരത്തിനും കടലെണ്ണയ്ക്കും അരിപ്പൊടിക്കുമെല്ലാം വില കൂടി.എട്ട് വർഷം മുൻപത്തേതിന്റെ പത്തിലൊരു ഭാഗമാണ് ഗുരുവായൂരിനടുത്ത് ചിറ്റാട്ടുകരയിലെ കരുമത്തിൽ കുമാരൻ നിർമ്മിക്കുന്നത്. അന്ന് മുപ്പതോളം തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോൾ അഞ്ചു പേർ. നോട്ട് നിരോധനവും പ്രളയവും കൊവിഡും പിന്നാലെ വിലക്കയറ്റവും തിരിച്ചടിയായി. കൂടുതൽ ഗുരുവായൂർ പപ്പടങ്ങൾ നിർമ്മിക്കപ്പെടുന്ന എളവള്ളി, ചിറ്റാട്ടുകര മേഖലയിൽ നിർമ്മാണ യൂണിറ്റുകൾ പലതും ഇല്ലാതായി. ഉഴുന്ന് പൊടിച്ച്, ഉപ്പു ചേർത്ത്, കുഴച്ച്, പരത്തിയെടുത്ത്, പപ്പടക്കാരത്തിൽ തട്ടിക്കുടഞ്ഞ്, പഴമ്പായിലോ പനമ്പിലോ ഉണക്കിയെടുത്ത് പപ്പടം നിർമ്മിക്കുന്നതായിരുന്നു രീതി. ഹഇപ്പോൾ, യന്ത്രങ്ങളായതോടെ പണി എളുപ്പമായെങ്കിലും ചെലവേറി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.