ഡൽഹി: പ്രതിപക്ഷ വിമർശനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലാണ് മറുപടി. നീറ്റ് പരീക്ഷാ വിവാദം അടക്കുള്ള വിഷയങ്ങളിൽ മോദി എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനാണ് രാജ്യത്തിന്റെ കാത്തിരിപ്പ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഉയർത്തിയ വിഷയങ്ങൾക്കുള്ള മറുപടിക്കായാണ് പാർലമെന്റ് കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി പ്രസംഗിക്കും. 16 മണിക്കൂർ നീളുന്ന ചർച്ചയിൽ ബി.ജെ.പിയിൽനിന്ന് അനുരാഗ് സിങ് ഠാക്കൂർ രാവിലെ സംസാരിക്കും. അഗ്‌നിവീർ, കർഷകരുടെ മരണം, താങ്ങ് വില തുടങ്ങിയ വിഷയങ്ങളിലാണ് കോൺഗ്രസ് മറുപടി ആഗ്രഹിക്കുന്നത്. നീറ്റ് പരീക്ഷ അവതാളത്തിലാക്കിയത് എൻ.ടി.എയുടെ പിടിപ്പുകേട് ആണെന്ന് ഇതിനകം പുറത്ത് വന്നു. മോദി ഈ വിഷയത്തിൽ സ്വീകരിക്കുന്ന നടപടി ഏറെ ശ്രദ്ധേയമാകും. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് പ്രതിപക്ഷ നിരയിലെ നേതാവ് പ്രസംഗിക്കുമ്പോൾ മോദി തടസ്സപ്പെടുത്താനായി എഴുന്നേറ്റത്. ഇന്ന് ലോക്‌സഭയിൽ പ്രസംഗം പൂർത്തിയാക്കുന്ന മോദി നാളെ രാജ്യസഭയിൽ പ്രസംഗിക്കുന്നത്തോടെ ഈ സെഷൻ പൂർത്തിയാകും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.