Monday, May 5, 2025 5:47 am

ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾക്കുള്ള ആഹ്വാനമാണ് ; എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾക്കുള്ള ആഹ്വാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാജ്യം എന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ് ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്നതാണ് ഒരു സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും- സാമ്പത്തികവുമായി അടിച്ചമർത്തപ്പെട്ട വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയെന്നതും ഏറ്റവും പ്രധാനമാണ്. സമത്വമെന്ന ആശയമാവണം ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. അതിൽ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അംബാനിക്കും, അദാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങൾ രാജ്യത്ത് വൻതോതിലുള്ള അസമത്വമാണ് സൃഷ്ടിക്കുന്നത്. ഈ അസമത്വം പോലും ജനങ്ങളറിയാതിരിക്കുന്നതിന് കണക്കുകൾ യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സർക്കാർ. ഇത്തരം നയങ്ങൾക്കെതിരെ എല്ലാ മേഖലയിലും ശക്തമായ പ്രക്ഷോഭങ്ങൾ വളർന്നുവരികയാണ്. ഈ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ് വർഗീയ സംഘർഷങ്ങൾ രാജ്യവ്യാപകമായി സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ വികസനമെന്നത് കോർപ്പറേറ്റ് വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരണമെന്നും ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

0
തിരുവനന്തപുരം : പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി...

അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന

0
ചണ്ഡിഗഡ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര...

പുഴയിൽ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല

0
കൊച്ചി : എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്ന്...

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....