കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ നേരിടുന്ന വന്യമൃഗ ശല്യം കേരള നിയമ സഭയിലെ ചോദ്യോത്തര വേളയിൽ ചർച്ചയായി. കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്‌കുമാർ ആണ് നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചത്. കോന്നി നിയമസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വന്യ മൃഗ ശല്യം രൂക്ഷമാവുകയാണ്. കലഞ്ഞൂർ പഞ്ചായത്തിലെ കുളത്തുമണ്ണിൽ ഇരുപത് ദിവസത്തിനിടെ രണ്ട് തവണ കടുവ ഇറങ്ങുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. അതിനാൽ കൂട് സ്ഥാപിച്ച് ഇതിനെ പിടികൂടാനുള്ള നടപടി സ്വീകരിക്കണം എന്നും എം എൽ എ നിയമ സഭയിൽ ആവശ്യപ്പെട്ടു. കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കാട്ടാനയുടെ ശല്യവും രൂക്ഷമാകുന്നു. വന്യ മൃഗ ശല്യം മൂലം ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക് ആവശ്യമായ നഷ്ട്ട പരിഹാരം ലഭിക്കുന്നില്ല.വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലികളും നശിക്കുന്നു.വനം വകുപ്പ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. എം എൽ എ സഭയിൽ ഉന്നയിച്ച വിഷയങ്ങൾ സത്യമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
വന്യ മൃഗ ശല്യം മൂലമുള്ള നഷ്ട പരിഹാരം നൽകുന്നതിന് 2021 മുതൽ 708 അപേക്ഷകൾ ആണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഇതിനായി 129.22 ലക്ഷം രൂപ നഷ്ട പരിഹാരം നൽകിയിട്ടുണ്ട്. മനുഷ്യ വന്യ ജീവി സംഘർഷം കുറക്കുന്നതിനായി ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിർമ്മിച്ച 26.9 കിലോമീറ്റർ ഉൾപെടെ ആകെ 185 കിലോമീറ്റർ ദൂരത്തിൽ സൗരോർജ്ജ വേലികൾ നിർമ്മിച്ചിട്ടുണ്ട്. കോന്നി മണ്ഡലത്തിലെ വനം ഡിവിഷനുകളിൽ കല്ലേലി,കലഞ്ഞൂർ, പാടം,പോത്തുപാറ,ഇഞ്ചപ്പാറ,ചെളിക്കുഴി എന്നീ ഭാഗങ്ങളിൽ പുള്ളിപ്പുലിയും നടുവത്തുമൂഴി റേഞ്ചിലെ കൊക്കാത്തോട്,കരിപ്പാൻതോട്,പാടം ഫോറസ്റ്റെഷനുകളിൽ ആന,പുലി,കടുവ എന്നിവയും ജനവാസ മേഖലയിൽ ഇറങ്ങുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ വന്യ മൃഗ സംഘർഷം ലഘൂകരിക്കുന്നതിനായി ട്രേഞ്ച് നിർമ്മിക്കാൻ നബാർഡിൽ നിന്നും അനുവദിച്ച 187.45 ലക്ഷം രൂപ വിനിയോഗിക്കും.നടുവത്തുമൂഴി റേഞ്ചിലെ മനുഷ്യ വന്യമൃഗ സംഘർഷ ബാധിത മേഖലകളിൽ പതിനഞ്ച് കിലോമീറ്റർ സൗരോർജ തൂക്കുവേലികൾ നിർമ്മിക്കുന്നതിനായി 110 ലക്ഷവും നിലവിലുള്ള വേലികൾ അറ്റകുറ്റപണികൾ നടത്തുന്നതിനും പുതുതായി മൂന്ന് കിലോമീറ്റർ വേലി സ്ഥാപിക്കുന്നതിനായി 77.45 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.അടുത്ത ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി ഉറപ്പുനൽകി.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1