തിരുവനന്തപുരം: മറ്റു പല മേഖലകളിലുമെന്ന പോലെ സിമന്‍റ് വ്യാപാര രംഗത്തും പ്രശ്നങ്ങളും പ്രതിസന്ധിയുമുണ്ടെന്നും അത് ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വരുമ്പോൾ ആവശ്യമായ സഹായ സഹകരണമുണ്ടാകുമെന്നും മന്ത്രി ജി.ആർ. അനിൽ. എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയിൽ സിമന്‍റ് വിൽപന നടത്തുന്നതിലൂടെ വ്യാപാരികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച് മനസ്സിലാക്കാനായി. സിമന്‍റ് വ്യാപാര രംഗത്തെ പ്രശ്നങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നീരസം കാണിക്കുന്ന നിലപാടല്ല ഈ സർക്കാറിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സിമന്‍റ് ഡീലേഴ്സ് അസോസിയേഷൻ (കെ.സി.ഡി.എ) തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ കുടുംബസംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മകൾ രൂപവത്ക്കരിച്ച് പ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്നത് മലയാളികളുടെ പൊതുസമീപനം പ്രശംസനീയമാണ്. സംഘടനക്ക് രൂപംകൊടുക്കാത്ത ഒരുമേഖലയും കേരളത്തിലില്ല. അകാലത്തിൽ മരണപ്പെടുകയോ മറ്റോ ചെയ്താൽ സഹപ്രവർത്തകരെ സഹായിക്കാൻ ഇത്തരം സംഘടനകൾക്ക് സാധിക്കുന്നത് വലിയ കാര്യമാണെന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. വി.കെ. പ്രശാന്ത് എം.എൽ.എ, കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്‍റ് കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി. കെ.സി.ഡി.എ ജനറൽ സെക്രട്ടറി ബാലു വട്ടിയൂർക്കാവ്, ജില്ല പ്രസിഡന്‍റ് ജയൻ എസ്. ഊരമ്പ്, ജില്ല ട്രഷറർ കെ. ഉത്മൻ നായർ എന്നിവർ സംസാരിച്ചു. ഡീലേഴ്സ് കുടുംബാംഗങ്ങളുടെ വിവിധ കലാകായിക പരിപാടികളും നടന്നു. പ്രശസ്ത ടി.വി, ചലച്ചിത്രതാരം പുന്നപ്ര പ്രശാന്ത് (അയ്യപ്പ ബൈജു) നയിച്ച മെഗാഷോയും അരങ്ങേറി.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033