പത്തനംതിട്ട : അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എംഎല്‍എ ആസ്തി വികസന പദ്ധതികളുടെ പുരോഗതി ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് (എസ്ഡിഎഫ്), അസറ്റ് ഡെവലപ്മെന്റ് സ്‌കീം (എഡിഎസ്) എന്നിവയിലുള്‍പ്പെടുത്തി അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണം.
ഹാബിറ്റാറ്റ്, കേരള അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ നിര്‍വഹണ ഏജന്‍സികള്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശ സ്വയംഭരണ എക്സിക്യൂട്ടിവ് എഞ്ചീനിയറുമായും യോഗം ചേരും. പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ അടൂര്‍ ചിറപ്പടി-വല്യവിളപ്പടി റോഡ്, വട്ടവിളപടി – മേലേതില്‍പടി റോഡ്, കൂനംകാവില്‍പടി- കൊടുമണ്‍ചിറ് റോഡ്, പള്ളിക്കല്‍ റീത്തപ്പള്ളിപ്പടി- കാഴ്ചപ്പടി റോഡ് തുടങ്ങിയവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എ ഡി സി ജനറല്‍ ജി രാജ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.