ബെംഗളൂരു: ചെറിയ ഇടവേളക്ക് ശേഷം പുനരാരംഭിച്ച ഐപിഎല്ലിന് നനഞ്ഞ തുടക്കം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ട കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്തമഴമൂലം ടോസ് പോലുമിടാതെയാണ് മാച്ച് റദ്ദാക്കിയത്. ഇരുടീമുകൾക്കും ഓരോ പോയന്റ് ലഭിച്ചു. അതേസമയം പ്ലേഓഫ് ഉറപ്പിക്കാൻ വിജയം മാത്രം ലക്ഷ്യമിട്ട കൊൽക്കത്തക്ക് മഴ വില്ലനായി. കളി ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യൻമാർ പുറത്തായി. 17 പോയന്റുമായി ആർസിബി പ്ലേഓഫിലേക്ക് ഒരുപടികൂടി അടുത്തു. റീസ്റ്റാർട്ടിൽ ഹെവിവെയിറ്റ് മത്സരം പ്രതീക്ഷിച്ച് സ്റ്റേഡിയത്തിലെത്തിയ ആരാധകരെ നിരാശരാക്കിയാണ് നിർത്താതെ മഴയെത്തിയത്. മഴ ശമനമില്ലാതെ ഉറച്ചു പെയ്തതോടെ മത്സരം ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു. അവസാനം അഞ്ച് ഓവർ മാച്ചെങ്കിലും നടക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നാളെ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബ് കിങ്സിനേയും ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനേയും നേരിടും. അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ജയിച്ചാലും കൊൽക്കത്തക്ക് പ്ലേഓഫിലേക്ക് എത്താനാവില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033