പത്തനംതിട്ട : പാർലമെൻറ് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടുകൂടി കേരളത്തിലെ പിണറായി സർക്കാരിന്റെ അന്ത്യ മണി മുഴങ്ങുമെന്ന് കേരളാ കോൺഗ്രസ് മുൻ ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ പ്രസ്താവിച്ചു. കേരളത്തിൽ ഏഴര വർഷക്കാലമായി ഭരണം നടത്തുന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ പൊറുതിമുട്ടിയ ജനങ്ങൾ ഈ ഗവർൺമെൻറിന്റെ അന്ത്യം കുറിക്കുന്നതിന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ ജോയി എബ്രഹാം എക്സ് എംപി ,അപു ജോസഫ് ജോൺ, ജോസഫ് എം പുതുശ്ശേരി, ഡി കെ ജോൺ ,ജോൺ കെ മാത്യൂസ് ,ജോർജ് കുന്നപ്പുഴ കുഞ്ഞു കോശി പോൾ, എം പി ജോസഫ് , ദീപു ഉമ്മൻ ,രാജു പുളിമ്പള്ളിൽ ,ബാബു വർഗ്ഗീസ് ,സാം ഈപ്പൻ ,തോമസ് മാത്യു ആനിക്കാട് വി ആർ രാജേഷ് അക്കാമ്മ ജോൺസൻ ,വൈ രാജൻ,തോമസ് കുട്ടി കുമ്മണ്ണൂർ ബിനു കുരുവിള, കെ ആർ രവി ,ആൻറച്ചൻ വെച്ചൂച്ചിറ ,റ്റി എബ്രഹാം ,ജോൺസൻ കുര്യൻ, ഷിബു പുതുക്കേരിൽ, ജേക്കബ് കുറ്റിയിൽ, ജോർജ് മാത്യു, റോയി ചാണ്ടപ്പിള്ള ,സ്മിജു ജേക്കബ്, സാം മാത്യു, ഷാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.