Thursday, July 10, 2025 8:54 am

റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത 3 ദിവസം അധികാര പരിധിവിട്ട് പോകരുതെന്ന് നിർദേശം ; അവധിയിലുള്ളവർ തിരിച്ചെത്തണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതം ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകൾക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.

പഞ്ചായത്ത്തല ദുരന്തനിവാരണ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. അപടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ കളക്ടർമാർ മുൻകൈ എടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ടെണ്ടർ നടപടി കാത്തുനിൽക്കേണ്ടതില്ല. നിർമ്മാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് മന്ത്രി പറഞ്ഞു. മഴയെ തുടർന്ന് പല ജില്ലകളിലും വീടുകളുടെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കളക്ടർമാർ വിവരിച്ചു. കണ്ണൂരിൽ 11, കൊല്ലം 53, വയനാട് ഒന്ന്, പാലക്കാട് രണ്ട്, ആലപ്പുഴ 41, ഇടുക്കി 12, തിരുവനന്തപുരം ആറ് വീടുകൾ ഭാഗികമായി തകർന്നു.

ജലാശയങ്ങളിലെ വിനോദങ്ങളും വനമേഖലകളിലെ ട്രക്കിങ്ങും രാത്രിയാത്രകളും ഒഴിവാക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലുള്ളവരും ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ കരുതി മാറി താമസിക്കാൻ തയ്യാറാവണം. സംസ്ഥാന – ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്കുതല കണ്ട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂർ, വയനാട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ടെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍...

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4...

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

0
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ...

ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തി

0
കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകിട്ട്...