കാലടി : സർവ്വകലാശാലകളുടെ പുരോഗതിയിൽ അനധ്യാപകരുടെ പങ്ക് ശ്ലാഘനീയമാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. സർവ്വകലാശാലയിലെ അനധ്യാപകർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ച പഞ്ചദിന പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരങ്ങളും സാധ്യതകളും നിറഞ്ഞ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സർവ്വകലാശാല സമൂഹത്തിന് പുതിയ ദിശാബോധം നൽകുന്നതിൽ അനധ്യാപകരുടെ പ്രവർത്തനങ്ങൾക്ക് പ്രസക്തി ഏറെയുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും സമൂഹവും ഒന്നുചേർന്നുളള പ്രവർത്തനങ്ങൾക്ക് മാത്രമേ വിജ്ഞാന വിതരണത്തിൽ വിജയിക്കുവാൻ കഴിയൂ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.
പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽ കുമാർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ പ്രൊഫ. ടി. മിനി എന്നിവർ പ്രസംഗിച്ചു. വിവരാവകാശ നിയമത്തെക്കുറിച്ച് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി. ബി. ബിനു, പട്ടിക ജാതി വിദ്യാർത്ഥികളുടെ ക്ഷേമ പദ്ധതികളെക്കുറിച്ച് പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ജെ. അരവിന്ദാക്ഷൻ ചെട്ടിയാർ, അസിസ്റ്റന്റ് ജില്ലാ ഓഫീസർ ഐ. ആർ. സരിൻ എന്നിവർ ക്ലാസ്സുകളെടുത്തു. കേരള സർക്കാരിന്റെ ഭാഷാ ശാസ്ത്ര വിദഗ്ധൻ ഡോ. ആർ. ശിവകുമാർ, ഡോ. പി. എം. അനിൽകുമാർ, ടി. എസ്. പ്രസാദ് എന്നിവർ വരും ദിവസങ്ങളിൽ വിവിധ സെഷനുകൾ നയിക്കും. 27ന് ശില്പശാല സമാപിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033