ഡൽഹി: ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി ഏപ്രിലിൽ ലൈസൻസുകൾ റദ്ദാക്കിയ തങ്ങളുടെ 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിയെന്ന് പതഞ്ജലി ആയുർവേദ സുപ്രീംകോടതിയെ അറിയിച്ചു. ഈ ഉത്പന്നങ്ങൾ പിൻവലിക്കാൻ തങ്ങളുടെ 5606 അംഗീകൃത സ്റ്റോറുകൾക്ക് നിർദേശം നൽകിയെന്നും ഇവയുടെ പരസ്യം പിൻവലിച്ചെന്നും പതഞ്ജലി അറിയിച്ചു. തുടർന്ന് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഫയൽ ചെയ്യാൻ പതഞ്ജലിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് ഹിമ കോലി അധ്യക്ഷയായ ബെഞ്ച് കേസ് ജൂലായ് 30-ലേക്ക് മാറ്റി. അലോപ്പതി മരുന്നുകൾക്കും കോവിഡ് വാക്സിനുകൾക്കുമെതിരേ പതഞ്ജലി പ്രചാരണങ്ങൾ നടത്തിയെന്നുകാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് മാപ്പുപറയാനും ഇവ പിൻവലിക്കാനും സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. ഈ വിഷയത്തിൽ പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി മേയ് 14-ന് സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.