ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. ഇന്ന് (മാർച്ച് 30) ലോക ഇഡ്ഡലി ദിനമായി ആചരിക്കുകയാണ്. വിദേശിയർ അവരുടെ ഇഷ്ടവിഭവങ്ങൾക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവിൽ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെ ഉത്ഭവം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത്. എന്നാൽ ഇന്ന് ഇഡ്ഡലി ലോകമെമ്പാടും പ്രാധാന്യമുള്ള ഒരു ഭക്ഷണ വിഭവമായി മാറിയിരിക്കുന്നു. അന്തർരാഷ്ട്രീയ യാത്രകൾ നടത്തുന്ന വിമാനങ്ങളിൽ പോലും ഇപ്പോൾ ഇഡ്ഡലി ഭക്ഷണമായി കൊടുക്കാറുണ്ട്.
2015 മാർച്ച് 30 മുതലാണ് ലോക ഇഡ്ഡലി ദിനം ആഘോഷിക്കുന്നത്. ചെന്നൈയിലാണ് ആദ്യമായി ഇഡ്ഡലി ദിനം ആചരിക്കുന്നത്. ശ്രീലങ്ക, ബർമ്മ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീൻമേശയിലുണ്ട്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഇഡ്ഡലിയുടെ ജനനത്തെക്കുറിച്ച് പല കഥകളാണ് പരക്കുന്നത്.
ആധുനിക ഇഡലിയുടെ ഉത്ഭവകഥ എന്താണെന്ന് ആർക്കും അറിയില്ലെങ്കിലും അതിപുരാതന കാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് വിവരം. ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ ‘വഡ്ഢാ രാധനെ’ എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ‘കേട്ലി’ എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലി ആയ കഥയും പ്രചാരത്തിലുണ്ട്. ‘കേട്ലി’ ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു. ഒരിക്കൽ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തെക്കേ ഇന്ത്യയിൽ വന്നു. കൂടെ ‘കേട്ലി’ പാചകക്കാരും. ആ വിദേശി ഭക്ഷണം നമ്മുടെ നാട്ടിൽ അങ്ങനെ ഹിറ്റായി. അതിന്റെ രസക്കൂട്ടുകൾ മനസ്സിലാക്കി നമ്മുടെ പാചകക്കാർ ഒരു ഇന്ത്യൻ ഇഡ്ഡലിക്ക് രൂപം കൊടുത്തു.
ഇന്ത്യയിൽ കർണ്ണാടകത്തിൽ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയുന്നത്. തമിഴ്നാട്ടിൽ ഏകദേശം 17-ആം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്. ഈ ഗ്രാമം ഇഡ്ഡലിക്ക് പ്രസിദ്ധിയാർജിച്ചതതുമാണ്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം.
മന്ദത്ത് ഭഗവതിക്ഷെത്രം ഇവിടേ ആണ്. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഡലിപെരുമ കൊണ്ടാണ്. മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയവരാണ് ഇവിടെയുള്ള മുതലിയാർ കുടുംബങ്ങൾ. മുമ്പ് 60 ഓളം കുടുംബങ്ങൾ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നുന്നെങ്കിൽ ഇന്ന് നാലഞ്ചു കുടുംബങ്ങളേ ഈ ഇഡ്ഡലി ഉണ്ടാക്കുന്നുള്ളൂ.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————