Saturday, April 26, 2025 5:06 pm

ലൂണാർ ഗേറ്റ്​വേ സ്​റ്റേഷൻ മാതൃകയുമായി ബഹിരാകാശ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : ച​ന്ദ്ര​നി​ലേ​ക്ക്​ മ​നു​ഷ്യ​നെ അ​യ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി സ്ഥാ​പി​ക്കു​ന്ന ലൂ​ണാ​ർ ഗേ​റ്റ്​​വേ സ്​​റ്റേ​ഷ​ന്‍റെ മാ​തൃ​ക ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം. യു.​എ​സ്.​എ, ജ​പ്പാ​ൻ, കാ​ന​ഡ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ എ​ന്നി​വ​ക്കൊ​പ്പം യു.​എ.​ഇ​യും ഭാ​ഗ​മാ​കു​ന്ന പ​ദ്ധ​തി​യി​ൽ ലൂ​ണാ​ർ ഗേ​റ്റ്​​വേ​യു​ടെ എ​യ​ർ​ലോ​ക്കാ​ണ്​ യു.​എ.​ഇ വി​ക​സി​പ്പി​ക്കു​ന്ന​ത്. 10 ട​ൺ ഭാ​ര​മു​ള്ള എ​യ​ർ​ലോ​ക്ക്​ നി​ർ​മി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ച​ർ​ച്ച​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള ദൗ​ത്യ​മെ​ന്ന നി​ല​യി​ലാ​ണ്​ ലോ​ക​രാ​ഷ്ട്ര നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ൽ ഇ​തി​ന്‍റെ മാ​തൃ​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ല​യ​ക്കു​ന്ന നാ​സ​യു​ടെ ആ​ർ​ടെ​മി​സ്​ പ​ദ്ധ​തി​യി​ൽ യു.​എ.​ഇ കൈ​കോ​ർ​ക്കു​മെ​ന്ന്​ നേ​ര​ത്തേ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ർ​ടെ​മി​സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ ‘നാ​സ’ തീ​രു​മാ​നി​ച്ച​ത്​. സ്‌​റ്റേ​ഷ​നു​വേ​ണ്ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ​ന​ൽ​കു​ന്ന​തി​ന്​ യു.​എ.​ഇ മു​മ്പു​ത​ന്നെ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ‘നാ​സ’​യു​മാ​യി ക​രാ​റാ​യ​തോ​ടെ രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക് ച​ന്ദ്ര​നി​ലേ​ക്ക് പോ​കു​ന്ന​തി​ന്​​ വ​ഴി​തു​റ​ന്നു​ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ യു.​എ.​ഇ​ക്ക്​ സാ​ധി​ച്ചാ​ൽ ച​ന്ദ്ര​നി​ലേ​ക്ക്​ മ​നു​ഷ്യ​നെ അ​യ​ക്കു​ന്ന ദൗ​ത്യ​ത്തി​ലും പ​​ങ്കെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സന്തോഷ് വർക്കി റിമാൻഡിൽ

0
എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി റിമാൻഡിൽ....

ഇറാനിയൻ തുറമുഖ ന​ഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
തെഹ്‌റാൻ: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്ത്...

റിങ് റോഡിൽ സ്‌റ്റേഡിയം ജംഗ്ഷന് സമീപം മാരുതി ജിമ്ന‌നി ജീപ്പും സ്കൂട്ടറും കൂട്ടിയിടച്ച് സ്കൂട്ടർ...

0
പത്തനംതിട്ട: റിങ് റോഡിൽ സ്‌റ്റേഡിയം ജംഗ്ഷന് സമീപം മാരുതി ജിമ്ന‌നി ജീപ്പും...

പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കാൻ നിർദേശം

0
ന്യൂ ഡൽഹി: പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കണമെന്ന്...