Friday, July 4, 2025 8:51 pm

തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു ; സഖ്യം വിട്ട് മത്സരിക്കാന്‍ ബിജെപി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പോടെ തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ ഉരുത്തിരിയാൻ സാധ്യത .സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി അണ്ണാ ഡിഎംകെയിലെ ചേരിപ്പോര് തുടരുകയാണ്. അണ്ണാ ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ബിജെപി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചേക്കും. അതേസമയം കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് അവർക്ക് തന്നെ നൽകാനാണ് ഡിഎംകെ സഖ്യത്തിന്‍റെ തീരുമാനം.

സിറ്റിംഗ് എംഎൽഎയായ ഇ.തിരുമകൻ ഇവേരയുടെ അകാല നിര്യാണത്തെ തുടർന്നാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണയും സീറ്റ് കോൺഗ്രസിന് തന്നെ നൽകാനാണ് ഡിഎംകെ സഖ്യത്തിന്‍റെ തീരുമാനം. ടിഎൻസിസി മുൻ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ ഇവികെഎസ് ഇളങ്കോവനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇളങ്കോവന്‍റെ മണ്ഡലത്തിലെ സ്വാധീനവും തിരുമകന്‍റെ അച്ഛനെന്ന നിലയിലെ സഹതാപവും തുണയാകുമെന്നാണ് അവരുടെ പ്രതീക്ഷ.

അതേസമയം അണ്ണാ ഡിഎംകെയിൽ മുൻ മുഖ്യമന്ത്രിമാരായ ഇ.പളനിസ്വാമിയും ഒ.പനീർശെൽവവും തമ്മിലുള്ള തർക്കം വീണ്ടും മൂർച്ഛിച്ചു. തമിഴ് മാനിലാ കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാൻ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം തീരുമാനിച്ചിരുന്നു. പിന്നാലെ ഈറോഡിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് വിമത നേതാവ് പനീർശെൽവവും പ്രഖ്യാപിച്ചുരണ്ട് പക്ഷവും സ്ഥാനാർത്ഥികളെ നിർത്തിയാൽ അണികൾക്ക് വൈകാരിക ബന്ധമുള്ള രണ്ടില ചിഹ്നം ആർക്കും കിട്ടാതെയാകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...