പത്തനംതിട്ട : ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ പത്തനംതിട്ട ജില്ലയെ പാടെ അവഗണിച്ചുവെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ. ഡികെ ജോൺ പ്രസ്താവിച്ചു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സിവിൽ സ്റ്റേഷൻ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ജില്ലാ കോടതി സമുച്ചയം, തിരുവല്ല പബ്ലിക് സ്റ്റേഡിയം, മല്ലപ്പള്ളി കോടതി, കൊടുമൺ കായിക വിദ്യാലയം ഇവ ഒന്നും നടപ്പിലാക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിന്റെ തനി ആവർത്തനമാണ് ഈ വർഷം നടത്തിയിരിക്കുന്നത്. തീർത്തും ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ക്ഷേമപ്രവർത്തനങ്ങൾ എല്ലാം വെട്ടിച്ചുരുക്കിയ പൊള്ളയായ ബഡ്ജറ്റിൽ കർഷകരെയും സാധാരണക്കാരെയും ദുരിത കയത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പോലീസ് അതി ക്രമവും വിലക്കയറ്റവും മാത്രമാണ് ഇടതുപക്ഷ സർക്കാരിന്റെ സംഭാവന.
ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ, കുഞ്ഞു കോശി പോൾ, ജോർജ് കുന്നപ്പുഴ, അഡ്വ. ബാബു വർഗീസ്, റ്റി എബ്രഹാം, ഷാജൻ മാത്യു, തോമസ് മാത്യു ആനിക്കാട് സാം ഈപ്പൻ, ജോർജ് മാത്യു സ്മിജു ജേക്കബ്, ജോൺസൺ കുര്യൻ, ഷിബു പുതുക്കേരിൽ, ജോർജ്ജ ഈപ്പൻ കല്ലാക്കുന്നേൽ, ബിനു കുരുവിള, ജേക്കബ് ജോർജ് കുറ്റിയിൽ, ഉമ്മച്ചൻ വടക്കേടം,തോമസ്കുട്ടി കുമ്മണ്ണൂർ വൈ രാജൻ, ജോസ് കൊന്നപ്പാറ, രാജീവ് താമരപ്പള്ളി, വി . ജി. മത്തായി, സജീഷ് കെ സാം, ജബോയ് തോമസ്, ജെൻസി കടവുങ്കൽ, അനിൽ ശാസ്ത്രി മണ്ണിൽ, ജോൺ വട്ടപ്പാറ, ബിജു അലക്സ്, സണ്ണി മനയ്ക്കൽ, അച്ഛൻ കുഞ്ഞ് ഇലന്തൂർ, ടോണി കുര്യൻ, വി എസ് ഇ ടുക്കുള്ള, മോനായി കച്ചിറ, സത്യനാഥൻ നായർ, വർഗീസ് ചള്ളക്കൻ, പി സി യോഹന്നാൻ, വർഗീസ് കച്ചറക്കൽ, ബിജു വർഗീസ്, ഷാജി അലക്സ് എന്നിവർ പ്രസംഗിച്ചു.