തിരുവനന്തപുരം : സംസ്ഥാനത്തിൻ്റെ തനത് വരുമാനം ഒരു ട്രില്യൺ രൂപയിലേയ്ക്കെത്തുകയാണെന്നും അത് സംസ്ഥാന സർക്കാർ നികുതികൾ വർധിപ്പിച്ചുകൊണ്ടല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് നികുതി വർധിപ്പിക്കാൻ കഴിയുന്നത് ഇന്ധനത്തിനും മദ്യത്തിനും മാത്രമാണെന്നും ബാക്കിയെല്ലാ നികുതികളും ജി എസ്ടി എന്ന നിലയിൽ കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. അതിൽ ഇന്ധനത്തിന് ഒരു രൂപ സെസ് മാത്രമാണേർപ്പെടുത്തിയത്. അതിന് ശേഷം കർണാടകവും തമിഴ്‌നാടുമെല്ലാം പലതവണ ഇന്ധനവില വർധിപ്പിച്ചു. കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്ത് മദ്യത്തിന് നികുതി വർധിപ്പിച്ചിട്ടില്ല. മദ്യത്തിൻ്റെ വിലവർധിപ്പിക്കുന്നത് മയക്കുമരുന്നിൻ്റെ ഉപയോഗം കൂടുന്നതിന് കാരണമാകുമെന്ന വാദങ്ങൾ എക്സൈസ് ഉൾപ്പടെ പറയുന്നതുകൊണ്ടാണിത്. നികുതികൾ വർധിപ്പിക്കാതെ സംസ്ഥാനത്തെ സാമ്പത്തിക ക്രയവിക്രയങ്ങൾ വർധിപ്പിച്ചും കൃത്യമായ നികുതി പിരിവ് നടത്തിയുമാണ് സംസ്ഥാനത്തിൻ്റെ നികുതി വരുമാനം വർധിപ്പിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1