Sunday, July 6, 2025 7:19 am

സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. അതിനായി www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം.

പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 25 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്. കണ്ണൂർ ജില്ലയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് താഴെ ചമ്പാട് ജനറൽ സീറ്റിലാണ് ഒഴിവ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്‌​ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ലെത്തും ; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച

0
കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​റും ഭാ​ര്യ ഡോ....

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ

0
റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

എ​ഫ് 35 ബി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ട​ൻ ; അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വി​ദ​ഗ്ധ സം​ഘം ഇ​ന്ന്...

0
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട അപേക്ഷകനോട് മാപ്പ് പറഞ്ഞ് ഉദ്യോഗസ്ഥൻ

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...