തിരുവനന്തപുരം: ബഫര്‍സോണ്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത അലംഭാവം. ഇതുവരെ ലഭിച്ച 26,030 പരാതികളില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍ മാത്രമാണ്. പരാതി നല്‍കാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെയാണ് ഗുരുതരമായ മെല്ലെപ്പോക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുൻപ് പരാതികള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാനുള്ള സാധ്യത കുറവാണ്.
ബഫര്‍സോണില്‍ ഒന്നിലേറെ ഭൂപടങ്ങള്‍, ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ട് പാളിയ്പോള്‍ സീറോ ബഫര്‍ റിപ്പോര്‍ട്ടിനാകും ഊന്നലെന്ന പ്രഖ്യാപനം, പഞ്ചായത്തുകളില്‍ ഹെല്പ് ഡെസ്കുകള്‍, പരാതി കള്‍ അതിവേഗം തീര്‍ക്കും. ബഫറില്‍ പ്രതിഷേധം കത്തിപ്പടരുുമ്പോള്‍ സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. എന്നാല്‍ താഴെത്തട്ടിലെ പരാതികളിലെ തീര്‍പ്പ് മാത്രം നോക്കിയാല്‍ മതി ആത്മാര്‍ത്ഥത എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ. ഉപഗ്രഹസര്‍വ്വെ റിപ്പോര്‍ട്ടിലും സീറോ ബഫര്‍ റിപ്പോര്‍ട്ടിലെ ഭൂപടത്തിലും സര്‍വ്വെ നമ്പറുള്ള ഭൂപടത്തിലും പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതുവരെ കിട്ടിയ 26030 പരാതികളില്‍ ആകെ പരിഹരിച്ചത് വെറും 18 എണ്ണം മാത്രമാണ്. പെരിയാര്‍ വാലിയില്‍ 16 ഉം ഇടുക്കിയില്‍ രണ്ടും.
33 പഞ്ചായത്തുകള്‍ വിവരങ്ങള്‍ അപലോഡ് ചെയ്തില്ല. കൂരാച്ചുണ്ടില്‍ കിട്ടിയ 340 പരാതികളില്‍ ഇരട്ടിപ്പ് ഉള്ളതിനാല്‍ ഒഴിവാക്കി. മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ പരിധിയില്‍ മാത്രം കിട്ടിയത് 5203 പരാതികള്‍. ഒന്നില്‍പോലും തീര്‍പ്പില്ല. ചില പരാതികളില്‍ പരിശോധന തുടരുന്നു. കിട്ടിയ പരാതികള്‍ മുഴുവന്‍ തീര്‍പ്പാക്കി സമയപരിധിക്കുള്ളില്‍ ഇനി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക ഏറെക്കുറെ അസാധ്യം. സീറോ ബഫര്‍റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി, പരാതികള്‍ പരിഹരിക്കാനുള്ള നടപടി തുടങ്ങി എന്ന് മാത്രം കോടതിയെ അറിയിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ നീക്കം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033