Thursday, June 20, 2024 9:27 pm

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അടുത്ത അഞ്ചു ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ്. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആവശ്യപ്രകാരം ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കര്‍ണാടക തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. നാളെ മുതല്‍ കേരളാ തീരത്തു പടിഞ്ഞാറന്‍/തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം നാളെ മുതല്‍ 27 വരെ നീളുന്ന ആദ്യ ആഴ്ചയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണയേക്കാള്‍ അധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂരില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴകനത്തേക്കും. നാളെ മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്‍സൂണില്‍ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്ക നടപടികളിലേക്ക് കടന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേരള – തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാർക്കിടയിലെ ആത്മഹത്യ : അനാവശ്യ നിർദ്ദേശങ്ങൾ നൽകി ജോലിഭാരം കൂട്ടരുത്, മേലധികാരികളോട് എഡിജിപി

0
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കൂട്ടരുതെന്ന് മേലധികാരികൾക്ക് നിർദ്ദേശം നൽകി...

എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; പരീക്ഷയെഴുതിയത് 1066 വിദ്യാർത്ഥികൾ

0
തിരുവനന്തപുരം: 2024 വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്. എസ്.എൽ.സി...

അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം : എസ്‌ഡിപിഐ

0
പത്തനംതിട്ട : അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്...

പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ശബ്ദം നിലച്ചിരുന്ന സൈറന്‍ പ്രവർത്തന സജ്ജമായി

0
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ മൂന്ന് പതിറ്റാണ്ടിലധികമായി ശബ്ദം നിലച്ചിരുന്ന സൈറന്‍ പ്രവർത്തന...