Saturday, July 5, 2025 3:10 pm

സംസ്ഥാനത്ത് ഒരാഴ്ച പെയ്തത് ഇരട്ടിയിലധികം മഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്നമഴയ്ക്ക് തീവ്രത കുറഞ്ഞു. എന്നാൽ വടക്കൻ കേരളത്തിലെ ചിലജില്ലകളിൽ രണ്ടുദിവസംകൂടി ശക്തമായമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച കേരളത്തിൽ പെയ്തത് ശരാശരിയെക്കാൾ ഇരട്ടി മഴയാണ്. കാലവർഷക്കെടുതിക്ക് കാരണമായത് കുറഞ്ഞദിവസത്തിൽ കൂടുതൽമഴപെയ്തതാണ്. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും. അതിനുശേഷം മഴയ്ക്ക് ശക്തികുറയാം. 23 വരെ സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 13 മുതൽ 19 വരെ കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത് 150 മില്ലീമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചത് 315.5 മില്ലീമീറ്ററാണ്. ഇത് 110 ശതമാനം അധികമാണ്. കണ്ണൂരിലാണ് ശരാശരിയിലും കൂടുതൽ മഴപെയ്തത്. 171 ശതമാനം. കോഴിക്കോട് 132 ശതമാനവും മാഹിയിൽ 160 ശതമാനവും വയനാട്ടിൽ 95 ശതമാനവും അധികം മഴപെയ്തു. ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്കും ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും സമീപം രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ തീവ്രന്യൂനമർദം ശനിയാഴ്ച രാവിലെയോടെ ഒഡിഷാതീരം കടക്കും. എന്നാലിത് ചുഴലിക്കാറ്റാവില്ല. പിന്നീട് ദിശമാറി ദുർബലമാവും. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ചവരെയും കർണാടക തീരത്ത് 23 വരെയും മീൻപിടിത്തം വിലക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട...

കൊടുമൺ വള്ളുവയൽ റോഡിലെ തടി കയറ്റ് നാട്ടുകാരെ വലയ്ക്കുന്നു

0
കൊടുമൺ : റോഡിൽ തടി കയറ്റിയിറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വൈകുണ്ഠപുരം-വള്ളുവയൽ...

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ...

0
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന...

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...