Wednesday, July 9, 2025 1:05 pm

കൊവിഡ് വാക്സിനേഷൻ എടുത്ത ഗർഭിണികളിൽ സിസേറിയൻ സാധ്യത കുറഞ്ഞതായി പഠനം

For full experience, Download our mobile application:
Get it on Google Play

കൊവിഡ് വാക്സിനേഷൻ ​ഗർഭിണികളിൽ സിസേറിയൻ സാധ്യത കുറച്ചെന്ന് പുതിയ പഠനം. യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് സിസേറിയനോ രക്തസമ്മർദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു. 2019 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള ഡാറ്റ പഠനത്തിനായി ഉപയോ​ഗിച്ചു. ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ഫലപ്രദമാണോ എന്ന് നിർണ്ണയിക്കാൻ ആഗോള പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ വിലയിരുത്തി.

പൂർണമായും വാക്സിനേഷൻ എടുത്ത സ്ത്രീകൾക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായും 94 ശതമാനം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറച്ചതായും പഠനം കണ്ടെത്തി. വാക്സിനേഷൻ എടുത്ത അമ്മമാർക്ക് ജനിച്ച നവജാത ശിശുക്കൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറഞ്ഞതായും പഠനത്തിൽ പറയുന്നു. വാക്സിനേഷൻ ​ഗർഭിണികളിൽ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗർഭകാല സങ്കീർണതകളിൽ കുറവും കണ്ടെത്തിയതായി ഗവേഷകർ ‌പറയുന്നു. ‘ കൊവിഡ്-19 നെതിരെയുള്ള വാക്സിനേഷൻ ഗർഭിണികൾക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് ഞങ്ങളുടെ കണ്ടെത്തലുകൾ കാണിക്കുന്നു…’ -പ്രൊഫ. ഷക്കീല തങ്കരതിനം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദി അറേബ്യയില്‍ മാതാവിനെ മാരകായുധമുപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

0
ജിദ്ദ : സൗദി അറേബ്യയില്‍ മാതാവിനെ മാരകായുധമുപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ...

ഹയർ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക തൊഴിൽ മേള ചൊവ്വാഴ്ച പന്തളം...

0
പത്തനംതിട്ട : ഹയർ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ...

പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണം ; ജാനകി സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

0
കൊച്ചി: ജാനകി സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ...