ആലപ്പുഴ: വേനൽച്ചൂടിൽ നാടാകെ പൊള്ളുമ്പോൾ, ദാഹശമനത്തിന് പ്രധാനമായും ആളുകൾ ആശ്രയിക്കുന്ന ചെറുനാരങ്ങയുടെ വിലയും വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഒരെണ്ണത്തിന് 10മുതൽ 12 രൂപവരെ നൽകണം. നാരങ്ങാവെള്ളത്തിന്റെ വിലയും 12രൂപയിൽ നിന്ന് 15ആയി. ഉപ്പിട്ട സോഡാ നാരങ്ങയ്ക്ക് 20രൂപ വരെ വാങ്ങുന്ന കടക്കാരുമുണ്ട്. 180- 200 രൂപയാണ് ഇപ്പോൾ നാരങ്ങയുടെ മൊത്തവില. ചെറുകിട കച്ചവടക്കാർ വിൽക്കുന്നത് 200- 220 രൂപയ്ക്കാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നാരങ്ങ വില വീണ്ടും ഉയരാനാണ് സാദ്ധ്യത.സംസ്ഥാനത്ത് പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ചെറുനാരങ്ങ കൃഷിയുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനവും കാലംതെറ്റിയ മഴയും ഉത്പാദനത്തിൽ കുറവുണ്ടാക്കി. ഇതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങയാണ് ആശ്രയം. ചരക്കുകൂലി വർദ്ധനവും വിലകൂടാൻ കാരണമായി. 50കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. കേട് കാരണം ഇതിൽ 10കിലോയോളം നഷ്ടമാകും. ഈ നാരങ്ങ കിലോയ്ക്ക് 30-35രൂപ നിരക്കിൽ ഹോട്ടലുകൾക്ക് നൽകുകയാണ് പതിവ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.