ദില്ലി : ശാസ്ത്രലോകത്തെ വഴിത്തിരിവായ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ആൽബർട്ട് ഐൻസ്റ്റൈന്റെ സമവാക്യത്തെയും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പരിണാമ സിദ്ധാന്തവും ആൽബർട്ട് ഐൻസ്റ്റൈന്റെ സമവാക്യവും തെറ്റാണെന്ന് തെളിയിക്കാനാകുമെന്ന് ഹർജിക്കാരൻ വാദിച്ചു. അതിനായി തനിക്ക് വേദി ഒരുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. പരിണാമ സിദ്ധാന്തവും സമവാക്യവും തെറ്റാണെന്നത് നിങ്ങളുടെ വിശ്വാസമാണെങ്കിൽ അത് പ്രചരിപ്പിക്കാം. മൗലികാവകാശങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഒരു റിട്ട് പെറ്റീഷനായി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സ്‌കൂൾ സമയത്തും കോളേജ് സമയത്തും പഠിച്ചതൊക്കെ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടെന്ന് പരാതിക്കാരൻ പറഞ്ഞു. എങ്കിൽ പരാതിക്കാരന്റെ സിദ്ധാന്തം മെച്ചപ്പെടുത്താനും കോടതി മറുപടി നൽകി. ഇക്കാര്യത്തിൽ സുപ്രീം കോടതി എന്താണ് ചെയ്യേണ്ടത്. നിങ്ങൾ സ്കൂളിൽ എന്തെങ്കിലും പഠിച്ചുവെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ ഒരു സയൻസ് വിദ്യാർത്ഥിയായിരുന്നു. ആ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് നിങ്ങൾ ഇപ്പോൾ പറയുന്നു. സിദ്ധാന്തങ്ങൾ തെറ്റാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ല. ഇവിടെ ആർട്ടിക്കിൾ 32 പ്രകാരം നിങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനം എന്താണെന്നും കോടതി ചോദിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.