ഡൽഹി: രണ്ടാമത് ദേശീയ ജുഡീഷ്യൽ പേ കമ്മിഷൻ ശുപാർശ പ്രകാരം ജഡ്‌ജിമാരുടെ ശമ്പള കുടിശ്ശിക ആഗസ്റ്റ് 20നകം കുടിശ്ശിക കൊടുക്കണമെന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയെന് സത്യവാങ്മൂലവുമായി ആഗസ്റ്റ് 23ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം. വീഴ്ച്ചയുണ്ടായാൽ കോടതിയലക്ഷ്യ നപടിയിലേക്ക് കടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഏഴുതവണ സമയം നീട്ടിയിട്ടും സംസ്ഥാന സർക്കാരുകൾ ഉത്തരവ് നടപ്പാക്കിയില്ല.കേരളം കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ജനുവരി നാലിനുള്ള സുപ്രീംകോടതി വിധിയിൽ ഫെബ്രുവരി 29നകം കുടിശ്ശിക തീർക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ജുഡിഷ്യൽ സർവീസ് മറ്റ് സർക്കാർ ഉദ്യോഗങ്ങൾക്ക് തുല്യമല്ലെന്നും, ജഡ്‌ജിമാരുടെ സേവനവ്യവസ്ഥ രാജ്യത്താകെ ഏകീകൃതമായിരിക്കണമെന്നും ഉത്തരവിട്ടിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.