ന്യൂഡൽഹി : ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിവന്ന പരിശോധന അവസാനിച്ചു. മൂന്നാം ദിവസമാണ് പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറോളം പരിശോധന നടന്നു. പരിശോധനയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നാളെ വിശദീകരണം നൽകുമെന്നാണ് സൂചന. ഓഫീസുകളിൽ നിന്നും ചില രേഖകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ചൊവ്വാഴ്ച മുതൽ ആദായ നികുതി വകുപ്പ് ആരംഭിച്ച സർവേ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. ആദായനികുതി വകുപ്പിന്‍റെ നടപടി അവസാനിച്ചതിന് പിന്നാലെ ബിബിസി പ്രസ്താവന പുറത്തിറക്കി. ഡൽഹി, മുംബൈ ഓഫീസുകളിൽ നിന്ന് ആദായനികുതി സംഘങ്ങൾ മടങ്ങിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിബിസി അറിയിച്ചു.
സ്റ്റാഫുകളിൽ ചിലരെ മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നും പ്രസ്താവനയിൽ പറയുന്നു. ബിബിസിയുടെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കാഴ്ചക്കാർക്കും വായനക്കാർക്കുമായി സജീവമായി തുടരും. വിശ്വസനീയവും സ്വതന്ത്രവുമായ മാധ്യമ സ്ഥാപനമാണ് തങ്ങളുടേത്. ഭയമോ പക്ഷപാതമോ ഇല്ലാതെ ജോലി തുടരുമെന്നും ബിബിസി അറിയിച്ചു.
അന്വേഷണവുമായി സഹകരിക്കാൻ എല്ലാ ജീവനക്കാരോടും ബിബിസി ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി. ബിബിസിയുടെ അന്താരാഷ്ട്ര നികുതി സംബന്ധിച്ച പ്രശ്‌നങ്ങൾ അന്വേഷിക്കാൻ ചൊവ്വാഴ്ച രാവിലെ 11:30 നാണ് ഉദ്യോഗസ്ഥർ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ എത്തിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.