Monday, July 7, 2025 10:28 am

ചക്ക വിപണിയിൽ ഇത്തവണ മധുരം കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : വിവിധ ഗൾഫ് നാടുകളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ചക്ക കയറ്റുമതി ചെയ്യുന്നതിൽ പ്രധാന സ്ഥലമാണ് കോന്നി. മുൻ വർഷങ്ങളിൽ വലിയ വില ലഭിച്ചിരുന്ന ചക്കക്ക് ഈ തവണ വില ലഭിക്കാത്തത് ചക്ക മൊത്ത കച്ചവട വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ടണ്ണിന് പതിനായിരം മുതൽ ഇരുപതിനായിരം വരെ വിള ലഭിച്ചിരുന്നിടത്ത് 8000 രൂപയിൽ താഴെയാണ് പലപ്പോഴും ലഭിക്കുന്നത്. ജോലി കൂലി കഴിഞ്ഞാൽ പലപ്പോഴും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്നും വ്യാപാരികൾ പറയുന്നു. ദുബായ് അടക്കമുള്ള സ്ഥലങ്ങളിലേക്കും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലേക്കും ചക്ക കയറ്റി അയക്കുന്നുണ്ട്. എന്നാൽ ഹോളി ആഘോഷം കഴിഞ്ഞതോടെ ചക്കക്ക് മറ്റ് സംസ്ഥാനങ്ങളിൽ ആവശ്യക്കാർ കുറഞ്ഞു എന്നും കച്ചവടക്കാർ പറയുന്നു. നാട്ടിൻ പുറങ്ങളിൽ നിന്നും പ്ലാവിൽ കിടക്കുന്ന ചക്ക വിലപറഞ്ഞ് ഉറപ്പിച്ച് മൊത്തമായി എടുക്കുന്നതാണ് കച്ചവടക്കാരുടെ രീതി. വർഷങ്ങളായി ചക്ക വ്യാപാരത്തിൽ ഏർപ്പെടുന്ന കച്ചവടക്കാർ കോന്നിയിൽ ഉണ്ട്. ചക്ക മറ്റ് പല ഉത്പന്നങ്ങളായും വിപണിയിൽ എത്തുന്നുണ്ട്. എന്നാൽ പറമ്പിൽ വെറുതെ പഴുത്ത് താഴെ വീഴുന്ന ചക്ക ഉപ്പേരിയായി വിപണിയിൽ എത്തുമ്പോൾ കിലോയ്ക്ക് മുന്നൂറ് രൂപയോളം ആണ് വ്യാപാര സ്ഥാപനങ്ങളിലെ വില. എന്തായാലും കോന്നിയിൽ താരമായി മാറുകയാണ് ചക്കയിപ്പോൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത ; മുന്നറിയിപ്പ്

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്...

കനത്ത മഴയിൽ ഹെലികോപ്ടർ ഇറക്കാനായില്ല ; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

0
തൃശ്ശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. കനത്ത...

പൊതുപണിമുടക്കിൽ പങ്കെടുക്കാന്‍ ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ...

0
പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽക്കെതിരെ ജൂലൈ...

കോഴിക്കോട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

0
കോഴിക്കോട്: വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ...