ചെങ്ങന്നൂര്‍: നെല്ലിന്റെ സംഭരണ വില ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കര്‍ഷക യൂണിയന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനിയന്‍ കോളൂത്ര അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, ജനറല്‍ സെക്രട്ടറി ജൂണി കുതിരവട്ടം, കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ ആന്റച്ചന്‍ വെച്ചുചിറ, നിതിന്‍ സി വടക്കന്‍, ബിജോയ് പ്ലാത്താനം, പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ. ഷിബു ഉമ്മന്‍, പാര്‍ട്ടി ജില്ലാ ഭാരവാഹികളായ ജിജി എബ്രഹാം കറുകേലിലില്‍, ഈപ്പന്‍ നൈനാന്‍, സ്റ്റാന്‍ലി ജോണ്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കുമാരി ടി, അര്‍ച്ചന കെ ഗോപി, മണ്ഡലം പ്രസിഡണ്ട്മാരായ ജോസ് പൂവനേത്ത്, മോന്‍സി കുതിരവട്ടം, നിയോജകമണ്ഡലം സെക്രട്ടറി ബ്ലെസ്സണ്‍, എന്നിവര്‍ പ്രസംഗിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.