തിരുവനന്തപുരം : കോളേജ് ഗ്രൗണ്ടില്‍ അദ്ധ്യാപകന്‍ തീകൊളുത്തി മരിച്ചു. പേരൂര്‍ക്കട ലോ അക്കാദമിയിലെ അദ്ധ്യാപകന്‍ സുനില്‍ കുമാര്‍ ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയില്‍ ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ കോളേജില്‍ നടന്ന ഓണഘോഷ പരിപാടിയില്‍ സുനില്‍ കുമാര്‍ പങ്കെടുത്തിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തും