ചെന്നൈ: ബൈക്കില്‍ ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലിവാക്കം ജില്ലയിലാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകനായ ബാലചന്ദ്രന്‍(47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വില്ലിവാക്കത്ത് ബാലന്‍ കരയുന്നതു കണ്ട് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തെു വന്നത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ബാലചന്ദ്രന്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി കുട്ടി നാട്ടുകാരോട് വെളിപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാരാണ് ബാലചന്ദ്രനെ പിടികൂടിയത്. ചോദ്യംചെയ്യുന്നതിനിടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.