Thursday, March 20, 2025 9:41 am

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട്ടിൽ അടക്കം ഏഴിടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തിയത്. രാവിലെ ഒമ്പതരയോടെ പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം കൊലപാതകം നടന്ന പെരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പിതൃ സഹോദരൻ ലത്തീഫിനെയും ഭാര്യ സാജിദയെയും കൊന്നതിന് ശേഷം വീട്ടിൽ മടങ്ങി എത്തിയ അഫാൻ അഹ്സാനെയും ഫർസാനയെയും അടിച്ചുവീഴ്ത്തിയത്.

വീട്ടിലേക്ക് കയറിയ വിധവും കൊലപാതകരീതിയും പ്രതി പൊലീസിന് മുന്നിൽ വിശദീകരിച്ചു. ഇതിനു ശേഷം സ്വർണ്ണം പണയംവച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും തെളിവെടുപ്പ് നടന്നു. പെപ്സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പോലീസ് ഒരിക്കൽ കൂടി പ്രതിയെ എത്തിച്ചു. ഫർസാനയെ ബൈക്കിൽ കൂടെക്കൂട്ടിയ വഴിയിൽ തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് സ്കൂട്ടറുകൾ മോഷണം പോയി

0
കണ്ണൂർ : തളിപ്പറമ്പിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട്...

ഭാ​ര​ത​പ്പു​ഴ​യോ​ര സൗന്ദര്യവത്കരണം പ​ദ്ധ​തി​യു​ടെ അ​ന്തി​മരൂ​പ​രേ​ഖ ത​യാറാ​യി

0
ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യോ​രം സൗ​ന്ദ​ര്യ​വ​ത്കര​ണ പ​ദ്ധ​തി​യു​ടെ അ​ന്തി​മരൂ​പ​രേ​ഖ ത​യാറാ​യി. വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യു​ൾ​പ്പെ​ടെ 20...

കരുതൽ തടങ്കൽ നിയമം പ്രകാരം ഒരാൾ അറസ്റ്റിൽ

0
കോഴിക്കോട് : മയക്ക് മരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം...

അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ : ര​ണ്ടു കാ​റു​ക​ളും പി​ടി​കൂ​ടി

0
ഇ​ല​ഞ്ഞി: ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ​യും വാ​ഹ​ന​വും കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ്...