മനാമ : ഒരു രാത്രി പുലരുന്നതിന് മുമ്പേ ഉറ്റവരെയും അയൽ വീടുകളെയും നഷ്ട്ടമായതിൻ്റെ നടുക്കത്തിലാണ് നാടും പ്രവാസലോകവും. നാടിനെ നടുക്കിയ വായനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽ മലയിലും മുണ്ടക്കൈയിലും ഉണ്ടായ തുടർ ഉരുൾപൊട്ടലിൽ ഒരു ഗ്രാമം പൂർണ്ണമായും ഇല്ലാതായതിൻ്റെ വേദന പങ്കുവെച്ചുകൊണ്ട് ബഹ്റൈൻ ഒ. ഐ.സി.സി ദേശീയ കമ്മറ്റി അനുശോചന യോഗം നടത്തി. യോഗത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവർക്കു അനുശോചനം രേഖപ്പെടുത്തുകയും പരിക്കുപറ്റിയും മറ്റും പ്രയാസമനുഭവിക്കുന്നവർ വേഗം രോഗമുക്തി നേടി പഴയ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്നും ആശംസിച്ചു. ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരണ പ്രഭാഷണത്തിൽ നിർത്താതെ പെയ്ത മഴയിൽ വഴിമാറിവന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതിക്ഷയും ഒഴുക്കിക്കൊണ്ടുപോയിരിക്കുകയാണന്ന് പറഞ്ഞു. അർഹതപ്പെട്ട എല്ലാ ആളുകളുടെയും കൈകളിൽ അർഹമായ സഹായം എത്തുന്നു എന്ന് ഉറപ്പ് വരുത്തുവാൻ സർക്കാരിന് സാധിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, മനുമാത്യു, ലത്തീഫ്ആയഞ്ചേരി, ജേക്കബ്തേക്കുതോട്, ചെമ്പൻജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ , അഡ്വ. ഷാജി സാമൂവൽ , ജോയി ചുനക്കര, റിജിഞ്ഞ് മൊട്ടപ്പാറ, റംഷാദ് അയിലക്കാട്, സൽമാനുൽഫാരിസ്, ജാലീസ് കെ.കെ, സിജു പുന്നവേലി, ചന്ദ്രൻ വളയം ,ബൈജു ചെന്നിത്തല, തോമസ്സ് ഫിലിപ്പ്, അനിൽ കൊടുവള്ളി, ടോം, ടിജി, ജോമോൻ എന്നിവർ അനുശോചന പ്രഭാഷണം നടത്തി.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.