Monday, May 12, 2025 8:53 am

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നീളും; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ തുടരന്വേഷണം അനുവദിച്ചു. ഉപാധികളോടെയാണ് തുടരന്വേഷണത്തിന് അനുമതി. 60 ദിവസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കണമെന്ന് സിജെഎം കോടതി ഉത്തരവിട്ടു. കേസിൽ വിചാരണ തുടങ്ങാനിരിക്കെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവമാണ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കൾ പ്രതികളായ കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള പോലീസിന്റെ നീക്കമാണിതെന്ന് ആക്ഷേപം ഉയർന്നിരുന്നു. സിപിഐയുടെ മുൻ എംഎൽഎ ആയിരുന്ന ബിജിമോൾ ഉൾപ്പടെയുള്ളവർ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷൻ ഇത് എതിർക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇപ്പോൾ പോലീസ് സംഘം തന്നെ കേസിൽ പ്രതികളായ നിലവിലെ മന്ത്രിമാർക്ക് അനുകൂലമായ രീതിയിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത് എന്നാണ് വിമർശനം. പ്രോസിക്യൂഷൻ എതിർത്തത് പോലും വകവെക്കാതെ എന്തുകൊണ്ടാണ് പോലീസ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. 2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഡിഎംഎയും കഞ്ചാവുമായി ആലുവയിൽ രണ്ട് പേർ പിടിയിൽ

0
ആലുവ: 60 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ...

ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ് ; അറസ്റ്റിലായ റിജാസിൻ്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും...

0
കൊച്ചി : ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര...

എംസി റോഡിൽ പന്തളം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

0
പത്തനംതിട്ട : എംസി റോഡിൽ പന്തളം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും സ്വകാര്യ...

ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

0
തൃശൂർ : ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും...